ഞെള്ളൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഹിഡുംബൻ സ്വാമിപൂജ 2025 November 15 ശനിയാഴ്ച്ച (1201 തുലാം 29) പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ച വിവരം ഏവരെയും അറിയിച്ചുകൊള്ളുന്നു.
ഭക്തർക്ക് ഉദ്ധിഷ്ട കാര്യസിദ്ധിക്കായി ഹിഡുംബൻ സ്വാമിക്ക് കോഴി, മധു, പുകയില തുടങ്ങിയവ സമർപ്പിക്കാവുന്നതാണ്. അന്നേ ദിവസം രാത്രി 8.00 മുതൽ 11.00 മണി വരെ ചിന്തുപാട്ട് ഉണ്ടായിരിക്കുന്നതാണ് (ഹരിപുത്ര കാവടിചിന്ത്)
ഹിഡുംബൻ സ്വാമി പൂജ സമയം: രാത്രി 10.00 മണിക്ക്ഞെള്ളൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി വിഘ്‌നേശ്വര ഗണപതി ഭഗവാന്റെ പ്രീതിക്കും, അനുഗ്രഹത്തിനും വേണ്ടി 2025 ആഗസ്റ്റ് 10 ഞായറാഴ്ച്ച (1200 കർക്കിടകം 25)അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഇല്ലംനിറയും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. വിഷ്ണു ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി ശ്രീ.ശ്രീധരൻ തിരുമേനിയുടെയും കാർമ്മികത്വത്തിൽ നടത്തുന്നു.
ഗണപതി ഭഗവാന്റെ അനുഗ്രഹാശ്ശിസുകൾ ലഭിക്കുന്നതിനായി അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിലും ഇല്ലം നിറയും തുടർന്ന് നടത്തുന്ന ഔഷധക്കഞ്ഞി വിതരണത്തിലും പങ്കെടുക്കുവാൻ എല്ലാവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
2025 ജനുവരി 14 (1200 മകരം 1) ചൊവ്വ ഞെള്ളൂർ കാവിലമ്മയുടെ മകരചൊവ്വ വേലമഹോത്സവം 2025 ജനുവരി 14-ാം തിയ്യതി പൂർവ്വാധികം ഭംഗിയോടുകൂടി ആഘോഷിക്കുന്നു. അന്നേദിവസം വൈകീട്ട് 3 മണിക്ക് പാക്കനാർ നഗറിൽ (കൊല്ലക്കുന്ന്) നിന്നും കാവിലമ്മയെ പ്രതിനിധാനം ചെയ്ത് ഉടയാടകളണിഞ്ഞ് ദേവഗണങ്ങളും ഭൂതഗണങ്ങളും കാവിലമ്മയുടെ തിരുനടയിൽ എത്തി ച്ചേരുന്നു. അതോടെപ്പം എല്ലാ ഭക്തജനങ്ങളേയും കാവിലമ്മയുടെ തിരുനടയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. NB: അന്നേദിവസം രാവിലെ മുതൽ ദേവീ സന്നിധിയിൽ പറയുണ്ടായിരിക്കുന്നതാണ്.